Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ അതിർത്തിയിൽ...

ഇന്ത്യൻ അതിർത്തിയിൽ വൻ നുഴഞ്ഞുകയറ്റ നീക്കമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി : ജമ്മു കശ്മീരിലേക്ക് 800 ഓളം ഭീകരരെ കൂട്ടത്തോടെ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഐഎസ്‌ഐയും സൈന്യവും കുറഞ്ഞത് 70 ഭീകര കേന്ദ്രങ്ങളെങ്കിലും വീണ്ടും സജീവമാക്കിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ ബുധനാഴ്ച വെളിപ്പെടുത്തി. ഇതേത്തുടർന്ന് അതിർത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷാ സേന ജാഗ്രത ശക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷത്തിലും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും നിലവിലുള്ള ആഗോള ശ്രദ്ധ ഉപയോഗപ്പെടുത്തി നുഴഞ്ഞു കയറ്റ നീക്കമെന്നാണ് വിവരം. ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നത് അതിർത്തിക്കപ്പുറത്ത് കുറഞ്ഞത് 70 ലോഞ്ച്പാഡുകളെങ്കിലും സജീവമാണെന്നാണ്. അതിൽ ഏകദേശം 10 എണ്ണം അന്താരാഷ്ട്ര അതിർത്തിയിലും ബാക്കിയുള്ളവ നിയന്ത്രണ രേഖയിലും ഉൾപ്പെടുന്നു.

ഏകദേശം 800 ഭീകരർ നിലവിൽ നുഴഞ്ഞുകയറാൻ അവസരം കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അതിർത്തിയിലെ പരിശോധനകളും നിരീക്ഷണവും കർശനമാക്കാൻ കേന്ദ്ര ഏജൻസികൾ നിർദ്ദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണർകാട് കത്തീഡ്രലിൽ നടതുറക്കൽ  തിങ്കളാഴ്ച

കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ നാളെ നടക്കും. കത്തീഡ്രലിൽ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന – ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ്...

സിപിഎം അധികം കളിക്കേണ്ടെന്നും കേരളം ഞെട്ടിപ്പോകുന്ന വിവരം പുറത്തുവരുമെന്നും വി ഡി സതീശന്‍

കോഴിക്കോട് : സിപിഎം അധികം കളിക്കേണ്ടെന്നും, കേരളം ഞെട്ടിപ്പോകുന്ന വിവരം പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്. സിപിഎം ഇക്കാര്യത്തില്‍ അധികം കളിക്കരുത്. കേരളം...
- Advertisment -

Most Popular

- Advertisement -