Saturday, March 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇറാൻ കപ്പലിന്‍റെ...

ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിൽ

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കൊച്ചി തുറമുഖത്ത് നങ്കുരമിട്ടിരിക്കുന്ന ഇറാൻ കപ്പൽ ഐആർഐഎസ് ലാവന്റെ ദൃശ്യം പകർത്തിയ രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിൽ.റിപ്പബ്ലിക് ടി വി റിപ്പോർട്ടർ ശങ്കർ, ക്യാമറ പേഴ്സൺ മണി എന്നിവരാണ് അറസ്റ്റിലായത്.ബോട്ടിന്റെ ഡ്രൈവർ പി.വിജയകുമാറും അറസ്റ്റിലായി.

കൊച്ചിയിൽ കപ്പൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്ക് ദൃശ്യങ്ങള്‍ പകര്‍ത്താനായി സ്പീഡ് ബോട്ട് എടുത്താണ് ഇവര്‍ പോയത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ പിന്നീട് ഹാർബർ പോലീസിന് കൈമാറി .ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കപ്പലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും അഥവാ പകര്‍ത്തിയെങ്കിൽ അത് നീക്കം ചെയ്യണമെന്നും കൊച്ചി പൊലീസ് മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന്ധ്രയിലെ ശ്രീകാകുളത്തെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു

ഹൈദരാബാദ് : ആന്ധ്രയിലെ ശ്രീകാകുളത്തെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു .നിരവധിപ്പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.ഏകാദശി ദിനത്തിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെട്ടതാണ് തിക്കും തിരക്കും...

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍

ന്യൂഡല്‍ഹി:പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചു.വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ളാഹിനുമായി സംസാരിച്ചതിനെ തുടർന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ കാണാൻ...
- Advertisment -

Most Popular

- Advertisement -