Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ്

അടൂർ: ഏഴാമത് അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ് “ഫിറ്റോ ലൈഫ് 2024” പന്തളം ഈഡൻ ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടന്നു. ഈസിഎച്എസ് റീജിയണൽ ഡയറക്ടർ കേണൽ മല്ലികാർജുൻ നവൽഗട്ടി ഉദ്ഘാടനം ചെയ്തു. ഭ്രൂണാവസ്ഥയിൽ തന്നെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യ വളർന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അംഗപരിമിതരായി കുട്ടികൾ ജനിക്കുന്നുണ്ടെന്നുള്ളത് വിഷമം പിടിപ്പിക്കുന്നതാണെന്നു കേണൽ നവൾഗട്ടി പറഞ്ഞു. അതിനു പഴുതടച്ചുള്ള ഒരു ചികിത്സാ സാഹചര്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായാ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ള ഭ്രൂണം ഉണ്ടാക്കിയെടുക്കുന്നതിനു മേന്മയുള്ള ജീവിത സാഹചര്യവും ജീവിത ശൈലിയും പാലിച്ചു പോരുന്ന ഒരു സമൂഹം ഉണ്ടാകുക എന്നത് അനിവാര്യമാണെന്ന് ഡോ പാപ്പച്ചൻ ഓർമപ്പെടുത്തി. അതിനുള്ള അനവധി പ്രവർത്തനങ്ങളിൽ ഒന്നാണ് വിദഗ്ധരെ സംഘടിപ്പിച്ചുകൊണ്ടുള്ള ഇത്തരം കോൺഫറൻസുകളെന്നും അദ്ദേഹം പറഞ്ഞു.

അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെയും, അടൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജി സൊസൈറ്റിയുടെയും, കേരളാ ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജിയുടെയും സംയുക്താഭിമുഖ്യത്തിലാണ് “ഫിറ്റോ ലൈഫ് 2024” സംഘടിപ്പിച്ചത്.

ഉദ്ഘാടന സമ്മേളത്തിൽ കോൺഫറൻസ് ചെയർപേഴ്സൺ പ്രൊഫ. ഡോ. ബി പ്രസന്നകുമാരി, കേരളം ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ കെ യു കുഞ്ഞുമൊയ്ദീൻ, അടൂർ ഗൈനെക്കോളജി സൊസൈറ്റി സെക്രട്ടറി ഡോ സിറിയക് പാപ്പച്ചൻ, കോൺഫറൻസ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ അനുസ്മിത ആൻഡ്രൂസ്, ഓർഗനൈസിംഗ് സെക്രട്ടറിമാരായ ഡോ ശ്രീലക്ഷ്മി ആർ നായർ, ഡോ ശ്രീലതാ നായർ എന്നിവർ സംസാരിച്ചു.

ആസ്ട്രേലിയയിൽ നിന്നുള്ള അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ജനിതക ശാസ്ത്രജ്ഞൻ ഡോ ഡേവിഡ് ക്രാം മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. പതിനഞ്ചിൽപ്പരം ഗവേഷണ പ്രബന്ധങ്ങളും കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ടു.

വന്ധ്യതാ ചികിത്സ, ഒബ്സ്റ്റട്രിക്സ്, ഗൈനെക്കോളജി, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന കേരളത്തിൽനിന്നും, മറ്റു സംസ്ഥാനങ്ങളിൽനിന്നും, വിദേശത്തുനിന്നുമായി 250-ൽപ്പരം ഡോക്ടർമാർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രോബ-3 വിക്ഷേപണം ഐഎസ്ആർഒ മാറ്റിവെച്ചു

ശ്രീഹരിക്കോട്ട : യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3യുടെ വിക്ഷേപണം മാറ്റിയതായി ഐഎസ്ആർഒ .ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് ഇന്ന് വൈകിട്ട് 4.08നായിരുന്നു...

സംസ്ഥാനത്തെ ലഹരി വ്യാപനം : ഇടപെട്ട് ഗവർണർ

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപ്പിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. നിലവിലെ സാഹചര്യം വിശദീകരിക്കാൻ ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാരുടെ യോഗം ഇന്ന്...
- Advertisment -

Most Popular

- Advertisement -