മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ, താമിതൊടി ശശി, പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ജൂൺ 16-നായിരുന്നു സംഭവം.ബന്ധുവീട്ടിലെത്തിയ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. പീഡന വിവരം സുഹൃത്തുക്കളോടാണ് യുവതി പറഞ്ഞത് .സുഹൃത്തുക്കളാണ് പൊലീസിൽ പരാതി നൽകിയത്. ആരോഗ്യ നില മോശമായ യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.