Tuesday, September 29, 2026
No menu items!

subscribe-youtube-channel

Home"വയലാർ രാമവർമ്മ...

“വയലാർ രാമവർമ്മ ഒരു കാവ്യജീവിതം”പുസ്തക ചർച്ച 20-ന്

തിരുവല്ല: വയലാറിന്റെ സ്മരണകളുണർത്തി  “വയലാർ രാമവർമ്മ ഒരു കാവ്യജീവിതം” എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച 20 ന് നടക്കും. വൈകിട്ട്  4:30 ന്  രാമൻചിറ മാതൃഭൂമി ബുക്സിൽ എഴുത്തുകാരൻ രാജീവ് പുലിയൂരുമായി ഡോ. ലിബൂസ് ജേക്കബ് എബ്രഹാമാണ് സംവദിക്കുന്നത്.

കവിത കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച അതുല്യ ഗാനരചയിതാവായ
വയലാര്‍ കടന്നുപോയിട്ട് അമ്പതു കൊല്ലം പിന്നിട്ടിട്ടും വയലാറിന്റെ വരികൾ കേൾക്കാതെ മലയാള മനസ് ഒരു ദിവസം പോലും കടന്നു പോകുന്നില്ല. അദ്ദേഹത്തിന്റെ ജീവിതവും വരികളിൽ നിറയുന്ന  യുക്തിയും പ്രേമവും നിലപാടുകളുമെല്ലാം ഒപ്പിയെടുത്ത്  ജീവചരിത്രകഥയാണ് പുസ്തകത്തിലുടെ രാജീവ് പുലിയൂര്‍ അവതരിപ്പിക്കുന്നത്.

പുന്നപ്രയിലെയും വയലാറിലെയും നാല്‍പ്പതുകളിലെ വിപ്ലവകാലം മുതൽ 1975 ഒക്ടോബര്‍ 27ന് അകാലത്തില്‍ മറയുന്നതുവരെയുമുള്ള വയലാര്‍ രാമവര്‍മ്മയുടെ ജീവകാലത്തെ സൂക്ഷ്മത്തില്‍ പിന്തുടരുകയാണ് രാജീവ് പുലിയൂര്‍. ഇങ്ങനെയൊരു ജീവചരിത്രകഥ വയലാറിനെക്കുറിച്ചെഴുതുന്നത് ഇതാദ്യമായാണ്.  വയലാറിന്റെ കാവ്യജീവിതം ബയോഫിക്ഷന്‍ ശൈലിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ജീവചരിത്രമാണിത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആചാരവും അനുഷ്ഠാനവും  സംരക്ഷിക്കണമെന്ന ഭക്തജനങ്ങളുടെ വികാരത്തിനൊപ്പമാണ് യോഗ ക്ഷേമസഭ:  അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്

പത്തനംതിട്ട : ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആചാരവും അനുഷ്ഠാനവും സംരക്ഷിക്കണമെന്ന ഭക്തജനങ്ങളുടെ വികാരത്തിനൊപ്പമാണ് എന്നും യോഗ ക്ഷേമസഭ എന്ന് സംസ്ഥാന പ്രസിഡൻറ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അറിയിച്ചു. അത് ലംഘിക്കുന്നതിന് പരോക്ഷമായി കൂട്ടുനിന്നവർ പരസ്യമായി...

കാർഷിക സെമിനാറും കർഷക അവാർഡു ദാനവും

തിരുവല്ല: മണ്ണിൽ കഠിനാധാനം ചെയ്തും വിള നശിപ്പിക്കുന്ന വന്യമ്യഗങ്ങളോട് പോരാടിയും കർഷകർ ഉത്പ്പാദിപ്പിക്കുന്ന കാർഷിക ഉല്പന്നങ്ങൾക്കു അടിസ്ഥാന വില നിശ്ചയിച്ചു നൽകി കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ  പരിഹരിക്കണമെന്നും  അവർക്കു മാന്യമായി ജീവിക്കുന്നതിന് സാഹചര്യം...
- Advertisment -

Most Popular

- Advertisement -