Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaവയലാർ രാമവർമ്മയുടെ...

വയലാർ രാമവർമ്മയുടെ ആദ്യസമഗ്ര ജീവചരിത്രം ‘വയലാർ രാമവർമ്മ  ഒരു കാവ്യജീവിതം’ പ്രകാശനം

തിരുവല്ല : മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയിൽ സമത്വസുന്ദരമായ ഒരു ലോകത്തെ കവിതയിലൂടെയും ഗാനങ്ങളിലൂടെയും സൃഷ്ടിച്ച വയലാറിന്റെ സമഗ്രജീവചരിത്രം വയലാർ രാമവർമ്മ; ഒരു കാവ്യജീവിതം’ പ്രകാശനം ഒക്ടോബർ 27ന്. മുമ്പ് കെപി എ സി സുലോചനയുടെയും ജീവചരിത്രമെഴുതി ശ്രദ്ധനേടിയ ഡോ. രാജീവ് പുലിയൂരാണ് പുസ്തകത്തിന്റെ രചയിതാവ്. 

ചെങ്ങന്നൂർ പുലിയൂർ സ്വദേശിയാണ്. ബാല്യകാലം അമ്മവീടായ തിരുവല്ല കുഴിവേലിപ്പുറത്തായിരുന്നു. അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഇപ്പോൾ ചങ്ങനാശേരി പായിപ്പാട് പ്രവർത്തിക്കുന്ന കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രിൻസിപ്പാൾ  കൂടിയാണ്. ബയോഫിക്ഷൻ ശൈലിയിലുള്ള വയലാർ രാമവർമ്മയുടെ ആദ്യ സമഗ്രജീവചരിത്രമാണ് ‘വയലാർ രാമവർമ്മ  ഒരു കാവ്യജീവിതം’ മനോഹരവും അസാധാരണ മികവുമുള്ള വയലാറിന്റെ ജീവിത കഥയാണ് രാജീവ് പുലിയൂർ പറയുന്നത്.

കവിയുടെ ജീവിതത്തിലെ നിരവധി കഥാസന്ദർഭങ്ങൾ കഥകളായി കേരളം മുഴുക്കെ പ്രചരിച്ചിട്ടുണ്ട്. എന്നാൽ അതൊന്നുമല്ലാതെ കൃത്യമായ പഠനത്തിലൂടെയും വിവരശേഖരണത്തിലൂടെയും വർഷങ്ങൾ എടുത്ത ശ്രമമാണ് ഇപ്പോൾ സാക്ഷാത്കരിച്ചത്, രാജീവ് പുലിയൂർ പറയുന്നു. വയലാറിനെക്കുറിച്ചുള്ള പുസ്തകങ്ങൾക്കു പുറമെ നിരവധി നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും  വിവരശേഖരണം നടത്തിയിട്ടുണ്ട്.

27 ന് വയലാർ സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ വയലാർ ശരത് ചന്ദ്രവർമ്മ,  ആലങ്കോട് ലീലാകൃഷ്ണൻ, വി.ആർ സുധീഷ് എന്നിവർ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോയമ്പത്തൂർ കൂട്ട ബലാത്സംഗം : 3 പ്രതികളെ വെടിവച്ചിട്ട് പൊലീസ്

ചെന്നൈ : കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത 3 പ്രതികളെ വെടിവച്ച്‌ കീഴ്‌പ്പെടുത്തി പൊലീസ്. തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവരെയാണ് ഏറ്റുമുട്ടലിനൊടുവില്‍ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ കാലിൽ വെടിയേറ്റു. ഞായറാഴ്ച രാത്രി 11...

ആലിൻ ഷെറിന്റെ വീട്ടിൽ സിനിമാ താരം അംബികയെത്തി

മല്ലപ്പള്ളി: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ മരണപ്പെടുകയും പിന്നീട് അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്ത മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ വീട്ടിൽ പ്രശ്‌സ്ത സിനിമാ സീരിയൽ താരം അംബിക നേരിട്ടെത്തി സാന്ത്വാനിപ്പിച്ചു. ചെന്നെയിൽ...
- Advertisment -

Most Popular

- Advertisement -