Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsമാർ ഒസ്താത്തിയോസിൻ്റെ...

മാർ ഒസ്താത്തിയോസിൻ്റെ കബറിടത്തിലേക്ക് വാഹന തീർത്ഥയാത്ര

തിരുവല്ല: സാമൂഹിക നീതിയുടെ പ്രവാചകനും സ്നേഹത്തിൻ്റെ അപ്പോസ്തോലനുമായ ഡോ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ വാഹന തീർത്ഥയാത്ര ബഥനി അരമനയിൽ നിന്ന് മാവേലിക്കര സെൻ്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെൻ്ററിലേക്ക് നടത്തി.

തീർത്ഥയാത്രയുടെ  ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൻ ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസിന് പാതാക കൈമാറി നിർവ്വഹിച്ചു. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ  സജി മാമ്പ്രക്കുഴി, ജോജി പി തോമസ്, ഭദ്രാസന ജനറൽ സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസ്, ജോയിൻ്റ് സെക്രട്ടറി ജോജി ജോർജ്, കേന്ദ്ര സമിതിയംഗം അശ്വിൻ വി. റെജി എന്നിവർ പ്രസംഗിച്ചു.

ഭദ്രാസന ഭാരവാഹികളായ ചെറിയാൻ മണലിൽ, ജോയൽ വറുഗീസ്, പ്രവീൺ വർഗ്ഗീസ്, ഫിലിപ്പ് സ്കറിയ, ജേക്കബ് വർഗ്ഗീസ്, അനൂപ് തോമസ്, എബിൻ ഗീവർഗീസ്, സ്ലോമോ എം സി, അഖിലേഷ് വർഗീസ്, ജോബിൻ മാത്യു, ലിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ: നിയമനിർമാണം അനിവാര്യം:നോർക്ക കൺസൽറ്റേഷൻ യോഗം

തിരുവനന്തപുരം : വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയിൽ വ്യാപകമായ തട്ടിപ്പുകൾ തടയുന്നതിന് ദേശീയതലത്തിൽ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കൺസൽറ്റേഷൻ യോഗം വിലയിരുത്തി. സംസ്ഥാനത്തു...

കൊച്ചിയില്‍ ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു : യാത്രക്കാരി മരിച്ചു

കൊച്ചി : കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.നിരവധി പേർക്ക് പരുക്ക്.ഇന്നു രാവിലെ കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ വച്ചായിരുന്നു അപകടം. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ...
- Advertisment -

Most Popular

- Advertisement -