തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടകൊല കേസിലെ പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം നാട്ടിലെത്തി.രാവിലെ 7.45 ഓടുകൂടി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹിം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. സൗദിയിൽ യാത്രാവിലക്ക് നേരിട്ട റഹീമിനെ സാമൂഹ്യ സംഘടനകൾ ശ്രമിച്ചാണ് നാട്ടിലെത്തിച്ചത് .കേസില്‍ റഹിമിന്റെ മൊഴി നിര്‍ണായകമാണ്.
65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്റെ മൊഴി .മാതാവ് ഷെമിയെ നിരന്തരം കുറ്റപ്പെടുത്തിയത് സഹിക്കാന്‍ കഴിയാത്തതിനാലാണ് അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് അഫാൻ പറയുന്നു.സൽമാ ബീവിയോട് ഒന്നും സംസാരിയ്ക്കാൻ നിൽക്കാതെ കണ്ടയുടൻ തലയ്ക്കടിച്ചെന്നാണ് പ്രതിയുടെ മൊഴി.