Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് :...

വയനാട് : ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

വയനാട് : വയനാട്ടിലെ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്. ബെയ്‌ലി പാലം മെയ്ന്റനൻസ് ടീമും ഹെലികോപ്റ്റർ സെർച്ച് ടീമും പ്രദേശത്തു തുടരും.

രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു. സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിൻതുണയ്ക്ക് സൈന്യം നന്ദി അറിയിച്ചു.സൈന്യം നടത്തിയ സേവനങ്ങൾക്ക് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധിക്കാല ക്ലാസുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ...

പാനൂർ സ്ഫോടനം : വീടിന് സമീപം ഏഴു സ്റ്റീൽ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂർ : കണ്ണൂർ പന്നൂരിൽ സ്പോടനമുണ്ടായ വീടിനടുത്തു നിന്നും ഏഴു സ്റ്റീൽ ബോംബുകള്‍ കൂടി കണ്ടെടുത്തു .അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ കണ്ടെത്തിയത്.ഇതോടെ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ...
- Advertisment -

Most Popular

- Advertisement -