തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത.അതിതീവ്ര മഴ സാധ്യതയെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്
ഈ സീസണിലെ ആദ്യ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മഴ.ഈ മാസം 23 വരെ എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവർഷം ബംഗാൾ ഉൾക്കടലിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. മേയ്31ഓടെ കേരളത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.