Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ ജനവാസ...

കണ്ണൂരിൽ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി : കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

കണ്ണൂർ : കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി.കരി​ക്കോട്ടക്കരി ടൗണിലാണ് കാട്ടാനയിറങ്ങിയത്. വനംവകുപ്പിന്റെ വാഹനത്തിനു നേരെ പാഞ്ഞടുത്ത ആന അൽപനേരം അക്രമാസക്തനായി. റോഡിൽ നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്‌ .ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ നാളെ വൈകുന്നേരം ആറ് വരെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിലെ മൂന്നു വാർഡുകളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബ സംബന്ധമായ പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

ആലപ്പുഴ: കുടുംബ സംബന്ധമായ പരാതികള്‍ കൂടി വരുകയാണെന്ന് വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം....

പത്തനംതിട്ട ജില്ലയ്ക്ക് ഇന്നു 42–ാം പിറന്നാൾ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയ്ക്ക് ഇന്നു 42–ാം പിറന്നാൾ. 1982 നവംബർ ഒന്നിനായിരുന്നു ജില്ലയുടെ രൂപീകരണം. സംസ്ഥാനത്തെ പതിമൂന്നാമത്തെ ജില്ലയായി കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട പിറന്നു. മുൻപ് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -