കൊല്ലം : കൊല്ലം- തേനി ദേശീയപാതയില്‍ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം എ.അഞ്ജന (24)യാണ് മരിച്ചത്.രാവിലെ പത്തരയോടെയായിരുന്നു സംഭവം.റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് അഞ്ജന ജോലിയിൽ പ്രവേശിച്ചത്.അഞ്ജനയുടെ വിവാഹം ഒക്ടോബർ 19ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.






