Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ മെഡിക്കൽ...

സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

തിരുവല്ല : സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.ആലപ്പുഴ എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയിൽ കെ.ജെ. മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് നിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 11 മണിയോടെ സിസേറിയനിലൂടെ നിത്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. പിന്നിട് രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചു.

ഉച്ചയ്ക്ക് 3 മണിയോടെ നിത്യയ്ക്ക് ഹൃദയസംബന്ധമായ തകരാറുണ്ടെന്നും വെന്റിലേറ്ററിലേക്ക് മാറ്റുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇതു കഴിഞ്ഞ് വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. വൈകിട്ട് 6 മണിയോടെ നിത്യ മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം- മന്ത്രി പി. പ്രസാദ്

ആലപ്പുഴ :  മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2026 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ്...

Kerala Lotteries Results : 03-06-2025 Sthree Sakthi SS-470

1st Prize Rs.1,00,00,000/- SF 145650 (WAYANADU) Consolation Prize Rs.5,000/- SA 145650 SB 145650 SC 145650 SD 145650 SE 145650 SG 145650 SH 145650 SJ 145650 SK 145650...
- Advertisment -

Most Popular

- Advertisement -