Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiചോറ്റാനിക്കരയില്‍ അവശനിലയില്‍...

ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി അതീവ​ ​ഗുരുതരാവസ്ഥയിൽ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി : ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പോക്സോ അതിജീവിതയായ 20 വയസുകാരി അതീവ​ ​ഗുരുതരാവസ്ഥയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്കെതിരേ ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയതായി പോലീസ് അറിയിച്ചു.

ഞായറാഴ്ച ഉച്ചയോടെയാണ് യുവതിയെ വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ ബന്ധുക്കൾ കണ്ടെത്തുന്നത്. കഴുത്തില്‍ കയര്‍ മുറുകി കൈയിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലായിരുന്നു .യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയായ യുവാവ് ശനിയാഴ്ച രാത്രി യുവതിയുടെ വീട്ടിൽ വരികയും ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തതായാണ് വിവരം .ഞായറാഴ്ച രാവിലെ ഇയാൾ ഇവിടെ നിന്നും പോയി.യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും ഇയാൾ മൊഴി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒൻപതാമത് ഡോ എപിജെ അബ്ദുൽ കലാം അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

തിരുവനന്തപുരം : ഇന്ത്യൻ സംസ്കാരത്തിലും പൈതൃകത്തിലും ആഴത്തിൽ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ഡോ. എപിജെ അബ്ദുൽ കലാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്...

വീട്ടിൽ സൂക്ഷിച്ചിരുന്ന  സ്വർണം മോഷണം പോയി

അടൂർ : വീട്ടിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണം മോഷണം പോയി. മണക്കാല തുവയൂർ വടക്ക് അജിത് ഭവനിൽ വിജയമ്മ (60)യുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മുറിക്കുള്ളിലെ ഷെയ്ഡിൽ പെട്ടിക്കുള്ളിലായിരുന്നു സ്വർണം...
- Advertisment -

Most Popular

- Advertisement -