ആലപ്പുഴ : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി. നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലീമ സുൽത്താന മൊഴി നൽകി. സിനിമാ മേഖലയിലെ നിരവധി പ്രമുഖരുടെ പേരുകൾ തസ്ലീമ പരാമർശിച്ചെന്നും സൂചനയുണ്ട് .
ലഹരിമാഫിയയുമായി അടുത്ത ബന്ധമാണ് തസ്ലീമയ്‌ക്കുള്ളതെന്നും സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നതിൽ പ്രധാനിയാണെന്നും എക്സൈസ് പറയുന്നു. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എറണാകുളത്ത് നിന്ന് നേരത്തെ അറസ്റ്റിലായിരുന്നു തസ്ലീമ. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയും സഹായി ഫിറോസും എക്സൈസിന്റെ പിടിയിലായത്.