Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവനിതാ സിപിഒ...

വനിതാ സിപിഒ : സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ

തിരുവനന്തപുരം : വനിതാ സി.പി.ഒമാരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് 45 ഉദ്യോഗാർഥികൾക്ക് കൂടി അഡ്വൈസ് മെമ്മോ ലഭിച്ചു . സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ. റാങ്ക് ലിസ്റ്റിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നടപടി.സമരം ചെയ്തതിൽ പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്.

പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28ഉം പൊലീസ് അക്കാദമിയിൽനിന്നു പോയ 13ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡ്വൈസ് മെമ്മോ നല്‍കിയത്.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.1

7 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണ് റാങ്ക് ലിസ്റ്റിൽ പെട്ട ഉദ്യോഗർഥികൾ .ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. നിയമനം ലഭിക്കാത്തവര്‍ സമരം തുടരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രയാഗ് രാജ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാകുംഭമേളയിൽ പങ്കെടുത്തു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി.രാവിലെ ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി...

പീച്ചി ഡാമിൽ വീണ ഒരു വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ കാൽവഴുതി വീണ ഒരു വിദ്യാർഥിനി മരിച്ചു.പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. തൃശൂർ സെന്റ് ക്ലെയേഴ്‌സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ...
- Advertisment -

Most Popular

- Advertisement -