തിരുവനന്തപുരം: സ്ത്രീസുരക്ഷാ പദ്ധതിക്കായി അപേക്ഷകൾ സ്വീകരിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരീക്ഷണ സെൽ വിലക്കി. പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷ സ്വീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് വിലക്ക്.
1000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ജില്ലകളിലെ നിരീക്ഷണ സെല്ലുകൾക്കും സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വ്യാപകമായി പരാതി ലഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ അസി.റിട്ടേണിങ് ഓഫിസർമാരിൽ ഭൂരിഭാഗവും തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ആണ് വിലക്ക് ഏർപ്പെടുത്തിയത്






