Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്‌ ഇന്ന്...

സംസ്ഥാനത്ത്‌ ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പരക്കെ മഴ സാധ്യത .ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ നിലനില്ക്കുന്ന ന്യൂനമർദപാത്തിയുടെയും വടക്കൻ ഗുജറാത്തിനു മുകളിലായയുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളാ തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യബന്ധനത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കടലിലേക്കുള്ള വിനോദസഞ്ചാരങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീർത്ഥാടനകാലം സംതൃപ്തിയോടെ സമാപ്തിയിലേക്ക് : മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി

ശബരിമല: ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു...

എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തി

കൊച്ചി: തോപ്പുംപടിയിൽ കടയിൽ കയറി യുവാവിനെ കുത്തി കൊന്നു. മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എഴേമുക്കാലോടെയാണ് സംഭവം.അയൽവാസി അലൻ കടയിൽ കയറി ഇയാളെ കത്തികൊണ്ട് കുത്തുകയായിരുന്നു. അലന് മാനസിക അസ്വാസ്‌ഥ്യമുള്ളതായി...
- Advertisment -

Most Popular

- Advertisement -