Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeCareerഅധ്യാപക പാനലിലേയ്ക്ക്...

അധ്യാപക പാനലിലേയ്ക്ക് അപേക്ഷിക്കാം

പത്തനംതിട്ട : സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന ഹയര്‍ സെക്കന്‍ഡറി , പത്താംതരം തുല്യതാ കോഴ്‌സുകളുടെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു.

യോഗ്യത – ഹയര്‍ സെക്കന്‍ഡറി :- അതത് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സെറ്റും
പത്താംതരം:- അതത് വിഷയത്തില്‍ ബിരുദവും ബിഎഡും.

അപേക്ഷ നവംബര്‍ 10 ന് വൈകിട്ട് നാലിന് മുന്‍പായി പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ലഭിക്കണം. വിരമിച്ച അധ്യാപകര്‍ക്കും യോഗ്യതയുള്ള തൊഴില്‍ രഹിതര്‍ക്കും അപേക്ഷിക്കാം.

സാക്ഷരതാ മിഷന്‍, എസ് സി ഇ ആര്‍ ടി, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിലാകും അധ്യാപകരുടെ അഭിമുഖം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0468 2220799

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂര്‍ ഗേറ്റ്) ഇന്ന് (16) വൈകിട്ട് ആറുമണി മുതല്‍ 17 ന് രാവിലെ 6 മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍...

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ  ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ

കോന്നി :  വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ കൂടൽ പോലീസ് പ്രതിയെ  പിടികൂടി. അരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ഷാജി ഭവനം വീട്ടിൽ ബി സജി (35)യെയാണ് കൂടൽ പോലീസ്...
- Advertisment -

Most Popular

- Advertisement -