Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടര്‍ പട്ടികയില്‍...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കാം.

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ. വോട്ടര്‍ ഹെല്‍പ്ലൈന്‍ നമ്പറായ 1950 ലേക്ക് വിളിക്കുക.

എസ്ടിഡി കോഡ് ചേര്‍ത്തു വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് എസ്എംഎസ് അയക്കാം. ഇസിഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ്എംഎസ് ആയി ലഭിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ eci.gov.in ല്‍ പ്രവേശിച്ച് ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കിക്കഴിഞ്ഞാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങൾ ലഭിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട:  മീനമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറന്നു. മീനം ഒന്നാം തീയതിയായ മാർച്ച് 15-ന് മാസപൂജകൾ തുടങ്ങും. 19-ന് രാത്രി 10-നാണ് അഞ്ചുദിവസത്തെ പൂജകൾ അവസാനിക്കുക. കളഭാഭിഷേകം, പടിപൂജ,...

വയനാട് വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികൾക്കെതിരെ കേസെടുത്തു

വയനാട് : റാഗിങ്ങിന്റെ പേരിൽ വയനാട് മൂലങ്കാവ് സ്കൂളിൽ വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.ബത്തേരി പോലീസാണ് കേസെടുത്തിരിക്കുന്നത് .അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരിക്ക് ഏൽപ്പിക്കൽ എന്നീ...
- Advertisment -

Most Popular

- Advertisement -