കോട്ടയം : ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഗാന്ധിനഗര്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് കൊപ്രായില്‍ വീട്ടില്‍ ജോണ്‍സി ജേക്കബ് (33)എന്നയാളെയാണ് 0.92 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്ത് ടിയുടെ നേതൃത്വത്തില്‍ എസ് ഐ ജയപ്രകാശ്, എസ് ഐ ജിബീഷ്, എസ്‌സിപിഓ പ്രതീഷ് രാജ്, രഞ്ജിത്ത് ടി ആര്‍, സിപിഓമാരായ അനൂപ് പി റ്റി, മനീഷ്, നിഖില്‍, സുനു ഗോപി, പ്രതീഷ് കുഞ്ഞച്ചന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.






