Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeEducationസ്‌കൂൾ വിദ്യാർത്ഥികൾക്ക്...

സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൂംമ്പാ ഡാൻസ് പരിശീലനം : ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം നൽകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഏപ്രിൽ 30 ന് തിരുവനന്തപുരത്തെ 15 സ്‌കൂളുകളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം വിദ്യാർഥികൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൂംമ്പാ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി നടന്ന പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിലയിരുത്തി.

സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൂടിയാണ് സൂംമ്പാ ഡാൻസ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിൽ എല്ലാ സ്‌കൂളുകളിലും ഇത് പഠിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് ക്ലാസുകൾ നൽകും. സൂംമ്പാ മാത്രമല്ല, യോഗ ഉൾപ്പെടെ കുട്ടികൾക്കു താല്പര്യമുള്ള കായിക ഇനങ്ങൾ പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ കായിക ഇനങ്ങൾക്ക് വേണ്ടി നീക്കി വച്ചിട്ടുള്ള സമയത്തു മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ടതില്ല എന്ന് കർക്കശമായ നിർദേശവും നൽകിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ്...

സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തി

ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച‌ നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ...
- Advertisment -

Most Popular

- Advertisement -