Monday, March 30, 2026
No menu items!

subscribe-youtube-channel

HomeAgricultureപി എം...

പി എം കിസാൻ സമ്മാൻ നിധി ആനുകൂല്യം: തപാൽ വകുപ്പിൽ സൗകര്യം

തിരുവനന്തപുരം : പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി സൗകര്യം എർപ്പെടുത്തി. നിലവിൽ ആധാർ ലിങ്ക് ചെയ്യാത്തവർക്കും ആധാർ ലിങ്കിം​ഗ് പരാജയപ്പെട്ടതു മൂലം ഡി ബിടി ലഭിക്കാത്തവർക്കും ആനുകൂല്യം ലഭിക്കുവാൻ ഈ സേവനം പ്രയോജനപ്പെടുത്താം.

സംസ്ഥാനത്ത് മൊത്തം 2.4 ലക്ഷം കർഷകരാണ് ഇനി ആധാർ ബന്ധിപ്പിക്കാനുള്ളത്. ഇതിനായി കൃഷി വകുപ്പും തപാൽ വകുപ്പും ചേർന്ന് ക്യാമ്പുകളും പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പോസ്റ്റ്മാൻ / പോസ്റ്റ് ഓഫീസുകളിൽ ഉള്ള മൊബൈൽ ഫോണും ബയോമെട്രിക് സ്കാനറും ഉപയോ​ഗിച്ച് അൽപസമയത്തിനുള്ളിൽ അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കും. സെപ്റ്റംബർ 30 നുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.

2018 ലാണ് പി എം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവർഷം മൂന്ന് ​ഗഡുക്കളായി കർഷകർക്ക് 6,000 രൂപ വീതം നൽകുന്നു. ഇതുവരെ പദ്ധതിയിലൂടെ 14 ​ഗഡുക്കൾ വിതരണം ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ:ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46 (മാരാരി ടെമ്പിള്‍ ഗേറ്റ്) സെപ്റ്റംബര്‍ 15 രാവിലെ എട്ട് മണി മുതല്‍ സെപ്റ്റംബര്‍ 16 വൈകിട്ട് ആറ് മണി വരെ...

വിവാഹിതരായ പെൺമക്കളെ മാതാപിതാക്കൾ ചേർത്ത് നിർത്തണം:  ദലീമ ജോജോ എംഎൽഎ

ആലപ്പുഴ: പെൺമക്കൾ വിവാഹിതരായാലും അവരെ എപ്പോഴും ചേർത്തുപിടിക്കുന്ന സമീപനം മാതാപിതാക്കൾ കൈക്കൊള്ളണമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ 'സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന...
- Advertisment -

Most Popular

- Advertisement -