പത്തനംതിട്ട: പട്ടികവർഗവിഭാഗങ്ങളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ ക്ലാസുകൾ നൽകി പ്ലസ്‌ടു യോഗ്യതയുള്ളവരാക്കി കരിയർ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീ ആവിഷ്കരിച്ച് നടപ്പിലാക്കിയ ‘കൈത്താങ്ങ്’ പദ്ധതിയുടെ ഈ അധ്യയന വർഷത്തെ ക്ലാസുകൾ അവസാനിച്ചു.
യാത്രയപ്പ് ചടങ്ങുകളോടെയാണ് ക്ലാസുകൾ അവസാനിച്ചത്. യാത്രയയപ്പ് ചടങ്ങിന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്. ആദില അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിൽ നിന്ന് പ്ലസ് ടു കോഴ്സ് പൂർത്തീകരിക്കാൻ കഴിയാതെ പോയ 12 കുട്ടികൾക്ക് വേണ്ട പാഠ്യ പാഠ്യേതര പിന്തുണ നൽകി വിജയിപ്പിക്കുന്നതിനും മികച്ച തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ ആവിഷ്‌കരിച്ച പദ്ധതിയാണ് കൈത്താങ്ങ്.
ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന മുഴുവൻ കുട്ടികളെയും പ്ലസ് ടു വിജയിപ്പിക്കുക, സന്നദ്ധ പ്രവർത്തകരുടെയും ,അധ്യാപകരുടെയും സഹായത്തോടെ കുട്ടികൾക്കാവശ്യമായ അക്കാദമിക് പിന്തുണ നല്‌കുക,കൊഴിഞ്ഞുപോക്ക് തടയുക, പഠനത്തിൽ താല്പര്യം ജനിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ക്ലാസ് നയിക്കാൻ പ്രഗൽഭരായ അധ്യാപകരെ കുടുംബശ്രീ മിഷൻ നിയമിച്ചിരുന്നു.കുട്ടികൾക്ക് പഠന കേന്ദ്രത്തിലേക്ക് എത്തിച്ചേരാനുള്ള യാത്രാക്കൂലി, പഠനോപകരണങ്ങൾ, ഭക്ഷണം എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിരുന്നു. വടശ്ശേരിക്