കണ്ണൂർ : തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23-കാരി അറസ്റ്റിൽ. പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് (23) പിടിയിലായത്. സ്കൂളിൽ വച്ച് കുട്ടിയുടെ ബാഗിൽ നിന്നും ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പിന്നീട് കൗൺസിലിംഗ് നൽകിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. യുവതിക്കെതിരെ നേരത്തെയും പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.