Tuesday, July 28, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് പോലീസ്...

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം. ബവ്റിജസ് കോർപറേഷൻ എംഡി യോഗേഷ് ഗുപ്തയെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. ഐജി ഹർഷിത അട്ടല്ലൂരിയാണ് പുതിയ ബെവ്‌കോ എംഡി. ബെവ്‌കോയുടെ തലപ്പത്ത് ആദ്യമായാണ് ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ എത്തുന്നത്. ഗതാഗത കമ്മിഷണറായിരുന്ന എസ്.ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. ഐജി എ അക്ബറിനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു.

ജെ.ജയനാഥ് പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ സിഎംഡിയാകും.സി.എച്ച്.നാഗരാജുവാണ് പുതിയ ക്രൈംബ്രാഞ്ച് ഐജി. അജീതാ ബീഗം തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയാകും.കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിനെ തൃശ്ശൂർ റേഞ്ച് ഡിഐജിയാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു

ഇടുക്കി : മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്.മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ല എന്നായിരുന്നു വനംവകുപ്പിന്റെ വാദം. മുരുകന്റെ മുതുകില്‍ കാട്ടാനയുടെ...

കള്ളക്കടൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (14) വൈകുന്നേരം 05.30 മുതൽ 16 രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ...
- Advertisment -

Most Popular

- Advertisement -