Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി മദ്യനയ...

ഡൽഹി മദ്യനയ അഴിമതിക്കേസ് : കെ.കവിതയ്ക്ക് ജാമ്യം

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലുള്ള വസതിയില്‍നിന്ന് മാര്‍ച്ച് 15-നാണ് ഇ.ഡി. കവിതയെ കസ്റ്റഡിയിലെടുത്തത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശമുണ്ട്‌ .ജസ്റ്റിസുമാരായ ബി.ആർ.​ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത് .

ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭരണപാര്‍ട്ടിയായ ആംആദ്മിക്ക് 100 കോടി നല്‍കിയ സൗത്ത് ഗ്രൂപ്പ് എന്ന വ്യവസായ സംഘത്തിൽ കെ.കവിതയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇ.ഡിയും പിന്നാലെ സിബിഐ യും കേസെടുത്ത്‌ അറസ്റ്റ് ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐടിഐ പ്രവേശനം

കോട്ടയം: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിലെ എൻസിവിടി അംഗീക്യത കോഴ്‌സുകളായ സർവേയർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ആൻഡ്...

ശബരിമലയിൽ എക്സൈസ് പരിശോധന : 1055 കേസ്, 2.11 ലക്ഷം പിഴ

ശബരിമല : ശബരിമലയിൽ ഡിസംബർ രണ്ടുവരെ 197 ഇടങ്ങളിൽ എക്സൈസ് പരിശോധന നടത്തി .1055 കേസുകളിലായി 2.11 ലക്ഷം രൂപ പിഴയീടാക്കിയതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു. ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും...
- Advertisment -

Most Popular

- Advertisement -