Saturday, April 12, 2025
No menu items!

subscribe-youtube-channel

HomeNewsപി.വി.അൻവർ എം...

പി.വി.അൻവർ എം എൽ എ യുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ അവധിക്ക് അപേക്ഷിച്ച്  ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട : മലപ്പുറം എസ്പി ക്യാമ്പ് ഓഫിസിലെ മരംമുറി കേസുമായി ബന്ധപ്പെട്ട് പി.വി.അൻവർ എം എൽ എ യുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ 3 ദിവസത്തെ അവധിക്ക് അപേക്ഷിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ്.

ഫോൺ സംഭാഷണം മാധ്യമങ്ങളിൽ വന്നതിന് ശേഷമാണ് ജില്ലാ പൊലീസ് മേധാവി അവധിയിൽ പ്രവേശിക്കാൻ തയ്യാറാകുന്നത്. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി.വി. അൻവർ എംഎൽ എയോട് മലപ്പുറം മുൻ എസ്പിയായ എസ്. സുജിത് ദാസ് ഫോണിലൂടെ പറയുന്നതാണ്  പുറത്തു വന്നിരിക്കുന്നത്.

ഫോൺ സംഭാഷണത്തിന് പിന്നാലെ സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായാണ് അറിയുന്നത്. ഫോൺ സംഭാഷണത്തിലെ ആധികാരികത ഉറപ്പു വരുത്തിയതിന് ശേഷമായിരിക്കും അന്വേഷണം ആരംഭിക്കുക. സംഭാഷണം സുജിത് ദാസിൻ്റേത് തന്നെയാണോ എന്നതും പരിശോധിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ഏതാനും ദിവസം മുമ്പാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി സുജിത് ദാസ് ചുമതലയേറ്റത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യവേദി

തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ ജൂലൈ മാസത്തെ യോഗം തിരുവല്ല വൈ.എം.സി.എ.യിൽ നടന്നു. പ്രൊഫ. എ.ടി. ളാത്തറ അധ്യക്ഷത വഹിച്ചു. നാടൻ പാട്ടുകളുടെ ഉല്പത്തിയെപ്പറ്റി സുനിൽ കർതവ്യം, സച്ചു ഇടത്തിട്ട എന്നിവർ സംസാരിച്ചു....

Kerala Lotteries Results : 10-07-2024 Fifty Fifty FF-102

1st Prize Rs.1,00,00,000/- FZ 485553 (PATTAMBI) Consolation Prize Rs.8,000/- FN 485553 FO 485553 FP 485553 FR 485553 FS 485553 FT485553 FU 485553 FV 485553 FW 485553 FX...
- Advertisment -

Most Popular

- Advertisement -