Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsഎം സി...

എം സി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു: ഗതാഗതം ഒരു മണിക്കൂർ തടസപ്പെട്ടു

തിരുവല്ല:  എം സി റോഡിൽ കുറ്റൂർ ബി എസ് എൻ എൽ  ജംഗ്ഷനു സമീപം ലോറിയും കാറു കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കർണാടക നാഷണൽ പെർമ്മിറ്റ് ലോറിയും,  ചെങ്ങന്നൂർ ഭാഗത്തുനിന്നു തിരുവല്ല ഭാഗത്തേക്ക്  വന്ന കാറും  കൂട്ടിയിടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് ഉച്ചക്ക്  12.30 ആയിരുന്നു സംഭവം.

അപകടത്തിൽ കാറിൽ കുടുങ്ങിയ ഡ്രൈവറെ  ഓടികൂടിയ നാട്ടുകാർ ചേർന്ന് പുറത്തിറക്കി. സംഭവത്തെ തുടർന്ന് എം സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.  തിരുവല്ലാ പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി ഗതാഗതം പുന:സ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മല്ലപ്പള്ളി പാറക്കടവ് പാലം: പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി

തിരുവല്ല: തിരുവല്ലാ നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി പാറക്കടവ് പാലം പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. 2016 ൽ കിഫ്ബി പദ്ധതി പ്രകാരം...

കോഴിക്കോട് പനി ബധിച്ച് 54കാരി മരിച്ചു

കോഴിക്കോട് : കോഴിക്കോട് മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു.പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഷിഗെല്ല...
- Advertisment -

Most Popular

- Advertisement -