Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiടി.വി കാണുന്നതിലെ...

ടി.വി കാണുന്നതിലെ തര്‍ക്കം : യുവാവിനെ അടിച്ചു കൊന്നു

പീരുമേട് : വീട്ടിൽ ടിവി കാണുന്നതിലെ തർക്കത്തെത്തുടർന്നു യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു.സംഭവത്തിൽ യുവാവിന്റെ അമ്മയെയും സഹോദരനേയും അറസ്റ് ചെയ്‌തു .പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു(31)വിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അജിത്ത് (28), അമ്മ തുളസി (56) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി ടി.വി. കാണുന്നതിനിടെ സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും ഉണ്ടായി. തടസ്സം നിന്ന അമ്മ തുളസിയെ അഖില്‍ മര്‍ദ്ദിച്ചു. ഇതോടെ അജിത്ത് കമ്പിവടി കൊണ്ട് അഖിലിനെ അടിച്ച് വീഴ്ത്തിത്തുകയും കഴുത്തില്‍ ഹോസിട്ടു മുറുക്കുകയും ചെയ്തു.ബന്ധുക്കളും അയൽവാസികളും വീട്ടിൽ എത്തിയപ്പോൾ അഖിൽ മരിച്ചുകിടക്കുന്നതാണു കണ്ടത്.

അമ്മ തുളസി കുറ്റകൃത്യത്തിനു കൂട്ടുനിന്നെന്നും മറച്ചുവച്ചെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തില്‍ അഖിലിന്റെ തലയ്ക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്ന് പറയുന്നു. തുളസിയെയും അജിത്തിനെയും റിമാന്‍ഡു ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമാക്കും: മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴ : സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ...

പത്തനംതിട്ടയിലെ അപകട മരണത്തിൽ ദുരൂഹത: കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സംശയം .അമിത വേഗതയിൽ‌ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസിന് നിഗമനം . തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ...
- Advertisment -

Most Popular

- Advertisement -