ചെങ്ങന്നൂർ: വെൺമണി പോലിസ് സ്റ്റേഷൻ പരിധിയിൽ ഓട്ടാഫിസ് ജംഗ്ഷന് സമീപം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലിസും ചേർന്ന് നടത്തിയ പരിശോധനയിൽ 9 ഗ്രാം എംഡി എം എ പിടികൂടി. ചെറിയനാട്, കൊല്ലുകടവ് വരിക്കോലിൽ തെക്കേതിൽ അപ്പു (19) – നെയാണ് പിടികൂടിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ലഹരി വസ്തുക്കൾ കേരളത്തിന് പുറത്ത് പോയി വാങ്ങി നാട്ടിൽ എത്തിക്കുന്നുവെന്ന് ജില്ലാ പോലിസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് രഹസ്യമായി നിരിക്ഷിച്ച് വരികയായിരുന്നു .
പഠിക്കുന്ന കാര്യം അന്വേഷിക്കാൻ എന്ന വ്യാജേനയാണ് ഇയാൾ ബംഗ്ളൂരിൽ പോയി വന്നിരുന്നത്. ഇയാൾ ലഹരി ഇവിടെ എത്തിക്കുന്ന ഒരു ഏജന്റ് മാത്രമാണോ എന്നും കുടുതൽ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെന്നും പോലിസ് പറഞ്ഞു.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഡി വൈ എസ് പി പങ്കജാക്ഷൻ. ബി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡും, ചെങ്ങന്നൂർ ഡിവൈഎസ്പി കെ.എൻ രാജേഷിന്റെ നേതൃത്വത്തിൽ വെൺമണി എസ് ഐ ദിജേഷ്, പോലീസ് ഓഫീസർമാരായ വിവേക്, പത്മരാജൻ,സനൻ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.