Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനീരേറ്റുപുറം പമ്പ...

നീരേറ്റുപുറം പമ്പ ജലമേളയില്‍ മേല്‍പാടന്‍ ചുണ്ടൻ കിരീടം അണിഞ്ഞു

തിരുവല്ല: 66 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാള്‍ പമ്പ ജലമേളയില്‍ മേല്‍പാടം ചുണ്ടന് കിരീടം നേടി. പായിപ്പാടന്‍ ചുണ്ടന്‍ രണ്ടാമതും  ജവഹര്‍ തായങ്കേരി മൂന്നാമതും എത്തി. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ സെന്റ് ജോര്‍ജിനെ പിന്നിലാക്കി  ആനാരി ഒന്നാമതെത്തി. വെപ്പ് ബിഗ്രൈഡ് വള്ളങ്ങളുടെ മത്സരത്തില്‍ പി.ജി.കരിപ്പുഴ, വെപ്പ് എഗ്രൈഡ് മത്സരത്തില്‍ കോട്ടപ്പറമ്പന്‍ എന്നിവര്‍ ഒന്നാമതെത്തി. വനിതകളുടെ തെക്കനോടി വള്ളങ്ങളുടെ മത്സരത്തില്‍ പ്രണവം കുടുബശ്രീയുടെ കാട്ടില്‍ തെക്കേതില്‍ വള്ളം എകപക്ഷീയമായി വിജയം നേടി.

അപ്പര്‍കുട്ടനാടിന്റെ ആഘോഷ തിമിര്‍പ്പില്‍ ആവേശമായ ഉത്രാടം തിരുനാള്‍ പമ്പ ജലമേള ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ഓണ്‍ലൈനിലൂടെ  ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് വിക്ടര്‍.ടി.തോമസ് അദ്ധ്യക്ഷനായി. വള്ളങ്ങളുടെ മാസ്ഡ്രില്ലിന് പാഞ്ചജന്യം ഭാരതം ദേശീയ ചെയർമാൻ ആർ. ആർ നായർ ഡൽഹി സാല്യൂട്ട് സ്വീകരിച്ചു. ചലചിത്രതാരം സോണിയ മല്‍ ഹാർ മുഖ്യ പ്രഭാഷണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓർത്തഡോക്സ് സഭയുടെ മെറിറ്റ് ഈവനിംഗ് ജനുവരി 26ന് ശാസ്താംകോട്ട മാർ ഏലിയാ ചാപ്പലിൽ

കോട്ടയം: പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരും, കലാകായികരംഗങ്ങളിൽ മികവ് തെളിയിച്ചവരും വിവിധ അവാർഡ് ജേതാക്കളുമായ  സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് 2025 ജനുവരി 26ന് നടക്കും. കൊല്ലം ശാസ്താംകോട്ട മാർ...

ഡൽഹി- വാരാണസി ഇൻഡിഗോ വിമാനത്തി‌ന് ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. യാത്രക്കാരെ ഒഴിപ്പിച്ചു വിമാനം പരിശോധനയ്ക്കായി വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന്...
- Advertisment -

Most Popular

- Advertisement -