Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പ്:...

മഴ മുന്നറിയിപ്പ്: ജാഗ്രത വേണം- ജില്ലാ കലക്ടർ

പത്തനംതിട്ട: ജില്ലയിൽ വരും ദിവസങ്ങളിൽ  വ്യത്യസ്ത തോതിൽ മഴ മുന്നറിയിപ്പ് നിലനിൽക്കെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ എസ്. പ്രേം കൃഷ്ണൻ. നാളെയും 9,  11 ദിവസങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ്  ജില്ലയിൽ മഞ്ഞ അലർട്ടും  10 ന് ഓറഞ്ചുമാണ് പ്രവചിച്ചിട്ടുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത ഇടങ്ങളിലേക്ക് മാറണം. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ  തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാം.

24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. അപകടസാധ്യത മുന്നിൽകാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം എന്നും ജില്ലാ കലക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരാതിരഹിതമായ തീർഥാടനകാലം മൂന്നാരുക്കങ്ങളുടേയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലം: മന്ത്രി വി.എൻ. വാസവൻ

ശബരിമല : കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡല തീർഥാടനകാലമെന്നു ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി....

പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി

തിരുവല്ല : ആശാ വർക്കേഴ്സിനും അംഗനവാടി വർക്കേഴ്സിനും പിന്തുണ പ്രഖ്യാപിച്ച്  പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെപിസിസി സംസ്കാര സാഹിതി സെക്രട്ടറി രാജേഷ് ചാത്തേങ്കേരി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ...
- Advertisment -

Most Popular

- Advertisement -