Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഗാന്ധി ദർശനം...

ഗാന്ധി ദർശനം കുട്ടികളിൽ പതിയണം: മാർ ക്രിസോസ്റ്റമോസ്

വെണ്ണിക്കുളം/തിരുവല്ല : മൂല്യബോധമുള്ള തലമുറ സൃഷ്ടിക്കപ്പെടുവാൻ ഇന്നത്തെ കുട്ടികളിൽ ഗാന്ധിജി ജീവിക്കുന്ന യാഥാർത്ഥ്യമായി മാറണമെന്നും ഗാന്ധി ദർശനം ആഴമായി പതിയണമെന്നും താഴ്മയെ ദൈവികതയായി സ്വീകരിച്ച ഗാന്ധിജിയുടെ മുഖമുദ്ര ലാളിത്യമായിരുന്നു എന്നും  ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഗാഡിജയന്തി വാരാചരണത്തിന്റെ സമാപനം സെൻ്റ്  ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദ്ദേഹം. സത്യവും നീതിയും ധാർമികതയും നഷ്ടപ്പെട്ട ഈ കാലത്ത് ഗാന്ധിജീവിതം നമ്മെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുന്നതാവണമെന്നും തിരുമേനി അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ. തോമസ് പി. ജോർജ്, പ്രിൻസിപ്പൽ ഡോ. ജേക്കബ് മണ്ണുമൂട്, കൺവീനർ ലിനോജ് ചാക്കോ, ഫാ. ദിനേശ് പാറക്കടവിൽ, ഹെഡ്മിസ്ട്രസ് രജനി ജോയി, ആശ പി.എ എന്നിവർ പ്രസംഗിച്ചു.

ഗാന്ധി ജയന്തി വാരാചരണത്തിൻ്റെ ഭാഗമായി  ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിച്ച ഗാന്ധി ജീവിതം പ്രശ്നോത്തരിയുടെ  വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയം: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പെരുന്നയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ അവകാശപ്പെടുന്നതുപോലെ അവരുടെ മിടുക്കുകൊണ്ട് ഉണ്ടായ വിജയമല്ല. ജനങ്ങൾ പൊറുതിമുട്ടി മാറ്റം...

കൊടുമണ്ണിലെ ഓട അലൈൻമെന്റ് തർക്കത്തിൽ  നാടകീയ രംഗങ്ങൾ അരങ്ങേറി

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിൽ  കൊടുമണ്ണിൽ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുൻപിലെ റോഡ് ഭാഗങ്ങൾ റവന്യൂ അധികൃതർ...
- Advertisment -

Most Popular

- Advertisement -