Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവന്യജീവി സംഘർഷം...

വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഹാങിങ് ഫെൻസിങ്

കോട്ടയം: എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിർമിച്ച ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമാണോദ്ഘാടനവും വാഗമൺ കോലാഹലമേട്ടിൽ പുതുതായി നിർമിച്ച ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും കോരുത്തോട് പള്ളിപ്പടി സെന്റ് ജോർജ്ജ് പബ്ലിക്ക് സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

കോട്ടയം വനം ഡിവിഷനിൽ എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനും കൃഷി വിളകൾ സംരക്ഷിക്കുന്നതിനുമായി ഹാങ്ങിങ് ഫെൻസിംഗും, ആന പ്രതിരോധ കിടങ്ങുകളാണ് നിർമിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് നബാർഡിന്റെ് ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തിയും കൃഷി വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പളളിയോടങ്ങളെ ആദരിച്ചു

പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ തോട്ടപുഴശ്ശേരി (ബി ബാച്ച്), ലൂസേഴ്സ് ഫൈനലില്‍ രണ്ടാംസ്ഥാനം നേടിയ ചിറയിറമ്പ് (എ ബാച്ച് ), മികച്ച ചമയത്തിന് ഒന്നാംസ്ഥാനം നേടിയ മാരാമണ്‍ പളളിയോടങ്ങളെ...

Kerala Lotteries Result 28-11-2025 Suvarna Keralam SK-29

1st Prize Rs.1,00,00,000/- RC 882048 (CHERTHALA) Consolation Prize Rs.5,000/- RA 882048 RB 882048 RD 882048 RE 882048 RF 882048 RG 882048 RH 882048 RJ 882048 RK 882048...
- Advertisment -

Most Popular

- Advertisement -