Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജനറല്‍ ആശുപത്രിയിലെ...

ജനറല്‍ ആശുപത്രിയിലെ പുതിയ ഏഴുനില ഒ പി ബ്ലോക്ക് 27 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ആലപ്പുഴയുടെ ആതുരസേവന രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഏഴു നിലയിലുള്ള പുതിയ ഒ പി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 27 ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നാടിന് സമര്‍പ്പിക്കും. എച്ച് സലാം എംഎല്‍എ, നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ എന്നിവര്‍ ഉദ്ഘാടനത്തിന് മുന്നോടിയായി അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആശുപത്രി സന്ദര്‍ശിച്ചു.

ജീവിതശൈലീ രോഗവുമായെത്തുന്നവര്‍ക്ക് ഒരു സെന്ററില്‍ നിന്ന് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി മരുന്ന് ലഭ്യമാകുന്ന സംവിധാനം 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ ആലപ്പുഴ ജില്ലയില്‍ ആദ്യമായാണ് സ്ഥാപിക്കപ്പെടുന്നതെന്ന് എംഎല്‍എ പറഞ്ഞു. ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്നതും ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനവുമായ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനസജ്ജമായത്.

കിഫ്ബി ഫണ്ടായ 117 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ചികില്‍സാ ഉപകരണങ്ങളടക്കം ഒരുക്കി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലയിലെ ആദ്യ എംആര്‍ഐ സ്‌കാന്‍, ജീവിതശൈലി രോഗനിര്‍ണയത്തിനും ചികില്‍സക്കുമുള്ള 360 ഡിഗ്രി മെറ്റബോളിക് സെന്ററുമടക്കമുള്ള സംവിധാനങ്ങളാണ് ഇവിടെ സജ്ജമായിട്ടുള്ളത്. ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒപി കൗണ്ടര്‍, മെഡിക്കല്‍ ഒ പി, ഒപി ഫാര്‍മസി, അത്യാധുനിക എം ആര്‍ ഐ സ്‌കാന്‍, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, എക്‌സ് റേ എന്നിവയാണുള്ളത്. മറ്റു നിലകളിലായി അസ്ഥിവിഭാഗം ഒ പി, കുട്ടികളുടെ ഒ പി,  ഒഫ്താല്‍മോളജി ഒ പി, മാമേഗ്രാം, എന്‍സിഡി ഒ പി, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍, ഡെന്റല്‍ ഒ പി, ഇ എന്‍ ടി ഒ പി, ചെസ്റ്റ് മെഡിസിന്‍ ഒ പി, സര്‍ജറി ഒ പി, പി എം ആര്‍ ഒ പി, കാന്‍സര്‍ ഒ പി, എന്നിവയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ പി കളായ കാര്‍ഡിയോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ  പീഡിയാട്രി, മെഡിസിന്‍, കാന്‍സര്‍ എന്നീ വിഭാഗങ്ങളുടെ ഐ പി സേവനം കൂടി ഇവിടെ ലഭ്യമാകും.

ഏഴാംനിലയില്‍ നൂതനമായ ലബോറട്ടറി, എംആര്‍എല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം എന്നിവയും പ്രവര്‍ത്തിക്കും. രണ്ടു നില പൂര്‍ണമായും കിടത്തി ചികില്‍സയ്ക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. ലിഫ്റ്റ്, റാമ്പ്, പബ്ലിക് അഡ്രസ് സിസ്റ്റം എന്നിവയും ലാബ് സാമ്പിള്‍ കളക്ഷന്‍ സൗകര്യവും താഴത്തെ നിലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമാധാനക്കരാർ : മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഹമാസ്

ടെൽഅവീവ് : ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രയേലി തടവുകാരെയും മോചിപ്പിച്ചു.വെടിനിർത്തലിന്റെ ഭാ​ഗമായി നിലവിൽ വന്ന സമാധാന കരാർ പ്രകാരമാണ് ബന്ദികളാക്കപ്പെട്ട 20 പേരെയും ഹമാസ് മോചിപ്പിച്ചത് .ആദ്യഘട്ടത്തിൽ 7 പേരെയും രണ്ടാം ഘട്ടത്തിൽ...

ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല എറമ്പാച്ചൻ പള്ളിക്ക് സമീപം ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (33) അറസ്റ്റിലായത്. 2022ൽ ആണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ...
- Advertisment -

Most Popular

- Advertisement -