Sunday, June 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാട്ടര്‍അതോറിറ്റിയുടെ ജലേതര...

വാട്ടര്‍അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കും:  മന്ത്രി റോഷി അഗസ്റ്റിന്‍

ആലപ്പുഴ: വാട്ടര്‍ അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും ഇതിലെ ആദ്യ പദ്ധതി ആലപ്പുഴയിലെ കൊമ്മാടിയില്‍ സ്ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആലപ്പുഴ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച നാല് ജലസംഭരണികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജല അതോറിറ്റിക്ക് സാമ്പത്തിക ബാധ്യതകള്‍ക്കനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. ജീവനക്കാരുടെ ശമ്പളം, കറന്റ് ചാര്‍ജ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കൊക്കെ ധാരാളം പണം കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ജല അതോറിറ്റിക്ക് കീഴിലുള്ള ഭൂമിയും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ജലേതര വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. ഇതിലെ ആദ്യപദ്ധതി ആലപ്പുഴ ജില്ലയിലെ കൊമ്മാടിയില്‍ നടപ്പാക്കും.

കൊമ്മാടിയിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ച് രണ്ടര ഏക്കര്‍ വരുന്ന ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ ഗസ്റ്റ് ഹൗസ് സ്ഥാപിക്കുമെന്ന് കൊമ്മാടിയില്‍ ജലസംഭരണി ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.

എം എല്‍ എ യുടെ മികച്ച ഇടപെടല്‍ മൂലമാണ് ഇവിടെ വേഗം നിര്‍മാണ നടപടികള്‍ പൂര്‍ത്തീകരിക്കാനായതെന്ന് മന്ത്രി പറഞ്ഞു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞു വരുകയാണ്. അതേസമയം സമുദ്രജല നിരപ്പ് ഉയര്‍ന്നു വരുകയുമാണ്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനാണ് ശ്രമം. സുസ്ഥിര സ്രോതസ്സുകളില്‍ നിന്ന് ജലം ശേഖരിച്ച് ട്രീറ്റ് ചെയ്ത് കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഇപ്പോള്‍ സംസ്ഥാനത്തെ 37 ലക്ഷത്തിലധികം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി, ജലജീവന്‍ മിഷന്‍, അമൃത് പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായതായും എല്ലാ കുടുംബങ്ങളിലു ഉടന്‍ കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും മന്ത്രി പറഞ്ഞു. പി പി ചിത്തരഞ്ജന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന : ദിവസവും നീക്കുന്നത് 45 ലോഡ് മാലിന്യം

ശബരിമല : ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധസേനയിൽ പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം 300 പേരടങ്ങുന്ന...

തൊണ്ടിമുതൽ തിരിമറി കേസ് : ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്.ശിക്ഷാവിധി തടയണമെന്ന ആവശ്യം...
- Advertisment -

Most Popular

- Advertisement -