Monday, July 27, 2026
No menu items!

subscribe-youtube-channel

HomeNewsവ്യാപാരികളെ ദ്രോഹിക്കുന്ന...

വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമതി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു

തിരുവല്ല : കച്ചവടം ചെയ്യുന്ന കടമുറികളുടെ വാടകയ്ക്കും ജി എസ്റ്റി ഏർപ്പെടുത്തി വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമതി തിരുവല്ല ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. വൻകിട മാളുകളും ഓൺലൈൻ വ്യാപാരങ്ങളും ഏറുന്ന കാലഘട്ടത്തിൽ വ്യാപാര മേഖല പ്രതിസന്ധിയിലാണ് .ഈ അവസരത്തിലാണ് വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വാടക ജി എസ്റ്റിനിയമം കൊണ്ടുവന്നിരിക്കുന്നത്.

സാധാരണക്കാരയായ ലക്ഷകണക്കിന് വ്യാപാരികളെയാണ് പുതിയ ജി എസ്റ്റി നിയമത്തിലൂടെ സർക്കാർ ദ്രോഹിക്കുന്നത്.ഈ പുതിയ നിയമം കർശനമായി പിൻവലിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.തിരുവല്ല വൈഎംസിഎയിൽ നടന്ന കൺവൻഷൻ സമതി ജില്ലാ പ്രസിഡൻ്റ് ബിജു വർക്കി ഉത്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻറ്  എ.പി. പ്രസാദ് അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ്, വൈസ് പ്രസിഡൻ്റുമാരായ ക്ലാരമ്മ കൊച്ചീപ്പൻ മാപ്ല ,അബ്ദുൾ സലാം, ജില്ലാ കമ്മിറ്റയംഗങ്ങളായ ഷിഹാബുദീൻ, സി.റ്റി ഷിബു, സുജ ജയകുമാർ, സുപർണ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ഏ.കെ. ഷാനവാസ് – പ്രസിഡൻ്റ്, രാധാമണിമോഹൻ, അർച്ചനാ ഇളമൺ, കെ.എസ്. മധു, ഏബ്രഹാം വർഗീസ് – വൈ. പ്രസിഡൻ്റുമാർ, ഡൊമിനിക് ജോസഫ് – സെക്രട്ടറി, കെ.പ്രദീപ്, രൻ ജി ജോ സ ഫ്, ഇ.പി. വിജയ്‌, ബിനോജ് – ജോ. സെക്രട്ടറിമാർ, പി.ആർ. വിശ്വനാഥൻ – ട്രഷറാർ, ബിനു കുര്യൻ, പി.സി.ജയകുമാർ – എക്സി.അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

തിരുവല്ല: നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി തിരുവല്ല പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അദാലത്ത് ജനുവരി 30, ഫെബ്രുവരി 4,6,11 തീയതികളിൽ ബാങ്ക് ഹാളിൽ  നടക്കും. ജപ്തിനടപടികളിലും,...

Kerala Lotteries Results : 14-05-2026 Karunya Plus KN-623

1st Prize ₹1,00,00,000/- PH 725834 (VAIKKOM) Consolation Prize ₹5,000/ PA 725834 PB 725834 PC 725834 PD 725834 PE 725834 PF 725834 PG 725834 PJ 725834 PK 725834...
- Advertisment -

Most Popular

- Advertisement -