കൊച്ചി : കാനയില്‍ വീണ് ഫ്രഞ്ച് പൗരന് ഗുരുതര പരിക്ക്.ഫോര്‍ട്ട് കൊച്ചിയില്‍ കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.
യുവാവിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു .ഡോക്ടർമാർ കാലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയതാണ് യുവാവ് .