Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsAdoorസ്ത്രീകൾക്ക്  പോലീസ്...

സ്ത്രീകൾക്ക്  പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും സ്റ്റേഷൻ കൗൺസിലിംഗ് സെന്ററിലൂടെ സാധിക്കും: ഡെപ്യൂട്ടി സ്പീക്കർ

അടൂർ: സ്ത്രീകൾക്ക് നിർഭയം പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച പോലീസ് സ്റ്റേഷൻ കൗൺസിലിംഗ് സെന്ററിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിൽ കുടുംബശ്രീ സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളതെന്നും ചിറ്റയം കൂട്ടിച്ചേർത്തു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ ആരംഭിച്ച കൗൺസിലിംഗ് സെന്ററിന്റെ ഏഴാമത് വാർഷികാഘോഷം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.

അടൂർ ബോധിഗ്രാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു അധ്യക്ഷയായി.

കമ്മ്യൂണിറ്റി കൗൺസിലർ രാജു എ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.  വി ജി വിനോദ് കുമാർ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആദില, ജി സന്തോഷ് കുമാർ, വത്സലകുമാരി എം വി, തോമസ് ജോൺ, കോടിയാട് രാമചന്ദ്രൻ, എസ് ഹർഷകുമാർ, ബിന്ദുരേഖ കെ, അനുപ പിആർ തുടങ്ങിയവർ പ്രസംഗിച്ചു. സൈബർ നിയമങ്ങൾ ഇന്നത്തെ കാലത്തിൽ എന്ന വിഷയത്തെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയുണ്ടായ മരണം ; ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെ രണ്ടു പേര്‍ മരിച്ചതിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.മറൈന്‍ ടോക്‌സിന്‍ ആകാം മരണകാരണമെന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടിലെ നിഗമനം.തുട‍‍ർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ...

നേത്രാവതി എക്സ്പ്രസിൽ മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷണം പോയി

മും​ബൈ : തി​രു​വ​ന​ന്ത​പു​രം– മും​ബൈ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച. മല​യാ​ളി കുടുംബത്തിന്റെ 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം നഷ്ടപ്പെട്ടു. കായംകുളത്തു​ നി​ന്നു താ​നെ​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന താനെ കി​സാ​ൻ ന​ഗ​ർ...
- Advertisment -

Most Popular

- Advertisement -