Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ  ജാഗരൂകരായി...

ശബരിമലയിൽ  ജാഗരൂകരായി ഫയർ ആൻഡ് റസ്‌ക്യൂ സംഘം

ശബരിമല: ശബരിമലയിൽ 24 മണിക്കൂറും ജാഗരൂകരായി പ്രവർത്തനത്തിലാണ് ഫയർ ആൻഡ് റസ്‌ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി വരുന്നുണ്ട്. സന്നിധാനത്ത് ഉൾപ്പടെയുള്ള സ്ട്രക്ചർ സർവീസിന്റെ നിയന്ത്രണവും വകുപ്പിനാണ്. സന്നിധാനത്ത് അടിയന്തര സാഹചര്യത്തിൽ സ്ട്രക്ചർ സഹായത്തിന് നാല് പേരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.

ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.  സന്നിധാനത്ത് മാത്രം ഫയർ ആൻഡ് റസ്‌ക്യൂവിന്റെ 74 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നു.അരവണ കൗണ്ടറിനടുത്താണ് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നാല് ഫയർ റസ്‌ക്യൂ ഓഫീസർമാർ, ഒരു ഡ്രൈവർ, ഒരു സ്‌പെഷ്യൽ ഫയർ റസ്‌ക്യൂ ഓഫീസർ എന്നിവരുൾപ്പെടുന്ന ആറു ജീവനക്കാർ വിവിധ ഷിഫ്റ്റുകളിലായും ജോലിക്കുണ്ടാകും.

സന്നിധാനത്തെ സ്ട്രക്ചർ സർവീസ് ഉൾപ്പടെയുള്ള സഹായത്തിനായി 15 സിവിൽ ഡിഫൻഡ് വാളണ്ടിയേഴ്‌സിനെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കൺട്രോൾ റൂം കൂടാതെ 8 ഫയർ സ്റ്റേഷൻ പോയിന്റുകളും ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. നടപ്പന്തൽ, മാളികപ്പുറം, ഭസ്മക്കുളം, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫയർ പോയിന്റുകളായി പ്രവർത്തിക്കുന്നത്. ഓരോ ഫയർപോയിന്റിലും നാല് ജീവനക്കാരുടെ സേവനവും ഏർപ്പെടുത്തിയത്.

അസ്‌കാലൈറ്റ്, ഹൈഡ്രോളിക് കട്ടർ, ഡിമോളിഷിങ് കട്ടർ, റോപ് റസ്‌ക്യൂ കിറ്റ്, ബ്രീത്തിങ് അപ്പാരറ്റസ് തുടങ്ങി രക്ഷാപ്രവർത്തനത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാണ്. സ്ട്രക്ചർ സർവീസിന് സഹായവുമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും സന്നിധാനത്ത് സജീവമാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റും സിസിടിവി കാമറകളും ഉടന്‍ സ്ഥാപിക്കും

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെ നേതൃത്വത്തില്‍  ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു. നേരത്തേ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും...

വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്യണം – ആർ.ടി.ഓ

ആലപ്പുഴ:എല്ലാ സ്‌കൂൾ അധികൃതരും അടിയന്തിരമായി വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്ത് രക്ഷകർത്താക്കളെ അതിലേക്ക് ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഓ അറിയിച്ചു. സ്‌കൂൾ വാഹനത്തിന്റെ വേഗം, യാത്രാ റൂട്ട്, വാഹനം എപ്പോൾ പുറപ്പെട്ടു, നിലവിൽ എവിടെയെത്തി...
- Advertisment -

Most Popular

- Advertisement -