Monday, August 31, 2026
No menu items!

subscribe-youtube-channel

HomeCareerഗ്രാമീണ മേഖലയിൽ...

ഗ്രാമീണ മേഖലയിൽ കായിക താരങ്ങളെ വളർത്തിയെടുക്കുകയാണ് സർക്കാർ ലഷ്യമിടുന്നത്: ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: ഗ്രാമീണ മേഖലയിൽ കായിക താരങ്ങളെ വളർത്തിയെടുക്കുകയെന്നാണ് സർക്കാർ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കായിക മേഖലയിൽ ചെറുപ്പക്കാരെ പ്രോത്സാകിപ്പിക്കാൻ കഴിയുന്ന നയത്തിൻ്റെ ഭാഗമായി കേരളത്തിൻ എല്ലാ പഞ്ചായത്തിലും മിനിസ്റ്റേഡിയം അനുവദിക്കുന്നതിൻ്റെ ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്തിൽ ചിറ്റയം ഗോപകുമാറിൻ്റെ മണ്ഡല ആസ്തി വികസനഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപയും സ്പോർട്ട് വകുപ്പിൻ്റെ അമ്പത് ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപാ വിനിയോഗിച്ച് നിർമ്മിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയത്തിൻ്റെ നിർമ്മാണോത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ചിറ്റയം.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഫുട്ട് ബാൾ താരം കെ.ടി. ചാക്കോ മുഖ്യ അതിഥിയായി. വൈ: പ്രസിഡൻ്റ് എസ്. രാധാകൃഷ്ണൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു ദിലീപ്, മണിയമമ മോഹൻ, നെൽസൺ ജോയ്സ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റന്മാരായ എ.ആർ. അജീഷ് കുമാർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറൽ

കൊച്ചി : മുതിര്‍ന്ന അഭിഭാഷകനും കേരള ഗവര്‍ണറുടെ നിയമ ഉപദേഷ്ടാവുമായ പി ശ്രീകുമാറിനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു.ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.രാജ്യത്തെ ഹൈക്കോടതികളില്‍...

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം : കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

ബെംഗളൂരു : വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ. ഹുബ്ബള്ളി- കൊല്ലം വാരാന്ത്യ സ്‌പെഷ്യല്‍ (07313) ജൂണ്‍ 7നും, കൊല്ലം-...
- Advertisment -

Most Popular

- Advertisement -