ന്യൂഡൽഹി : പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും.വഖഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 20 വരെയാണ് സമ്മേളനം. ഭരണഘടനാ ദിനമായ നവംബർ 26ന് സംവിധാൻ ഭവനിലെ സെൻട്രൽ ഹാളിൽ പ്രത്യേക പരിപാടികൾ നടക്കും. അന്തരിച്ച അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും സഭാ നടപടികൾ ആരംഭിക്കുത്. വഖ്ഫ്, അദാനി, മണിപ്പൂർ വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ഉയർത്തും.ഏതു വിഷയവും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു .