Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsKannurവളപട്ടണം മോഷണ...

വളപട്ടണം മോഷണ കേസിൽ ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു

കണ്ണൂർ : വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്നും മോഷണം പോയ ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു.സംഭവത്തിൽ അറസ്റ്റിലായ അയൽവാസി ലിജീഷ് സ്ഥിരം മോഷ്ടാവെന്നു പൊലീസ്.2023-ല്‍ കീച്ചേരിയിലെ വീട്ടില്‍നിന്ന് ലിജീഷ് 11 പവന്‍ മോഷ്ടിച്ചിരുന്നു. അന്ന് തൊണ്ടിമുതല്‍ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല.ആ കേസിലെ വിരലടയാളം സൂക്ഷിച്ചുവെച്ചിരുന്നു. ഇത് വളപട്ടണം കേസിലും നിര്‍ണായകമായെന്ന് പോലീസ് അറിയിച്ചു.

സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് സ്വർണവും പണവും സൂക്ഷിച്ചത്.കഴിഞ്ഞ കുറച്ചു ദിവസമായി അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി 100ഓളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചത്. 75 പേരുടെ വിരലടയാളം പരിശോധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ / പുതുക്കല്‍

പത്തനംതിട്ട : ജില്ലയിലെ കട/ വാണിജ്യ സ്ഥാപനങ്ങളുടെ  2025 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ / പുതുക്കല്‍ അപേക്ഷ  നവംബര്‍  30-ന് അകം  അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.  രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കായി പത്തനംതിട്ട-...

കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി : ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി

ന്യൂഡൽഹി : ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസത്തെ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. കേജ്‌രിവാളിൻ്റെ കസ്റ്റഡി ജൂൺ 19...
- Advertisment -

Most Popular

- Advertisement -