Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsKannurനവീൻ ബാബുവിന്‍റെ...

നവീൻ ബാബുവിന്‍റെ മരണം : കണ്ണൂർ ജില്ലാ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു .കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.

പി.പി.ദിവ്യ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, ടിവി പ്രശാന്തൻ എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ,സിസിടിവി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹർജി നൽകിയത് .കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെക്യൂരിറ്റി ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി/കോട്ടയം : സെക്യൂരിറ്റി വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  ലോക സെക്യൂരിറ്റി ദിനാഘോഷം  സംഘടിപ്പിച്ചു. ആഴ്ചയിലെ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ ചുമതലയിൽ കർമ്മനിരതരാണ് എന്ന തത്വത്തിന്റെ...

പത്തനംതിട്ടയിൽ  ഇനി എട്ട് സ്ഥാനാര്‍ഥികള്‍

പത്തനംതിട്ട: ലോക്‌സഭാ മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട 24 പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 17 എണ്ണം ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അംഗീകരിച്ചു. എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്,...
- Advertisment -

Most Popular

- Advertisement -