Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsNationalപ്രോബ-3 വിക്ഷേപണം...

പ്രോബ-3 വിക്ഷേപണം ഐഎസ്ആർഒ മാറ്റിവെച്ചു

ശ്രീഹരിക്കോട്ട : യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3യുടെ വിക്ഷേപണം മാറ്റിയതായി ഐഎസ്ആർഒ .ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് ഇന്ന് വൈകിട്ട് 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്.

വിക്ഷേപണത്തിന് 44 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് പ്രോബ 3യിലെ സാങ്കേതിക കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവച്ചത് .പിഎസ്എൽവിയിൽ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വ്യാഴാഴ്ച വൈകിട്ട് 4.12 വിക്ഷേപണം നടത്താൻ തീരുമാനിച്ചതായും ഐഎസ്ആർഒ വ്യക്തമാക്കി.

ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്.സൂര്യന്റെ പുറംപാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയെന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. 550 കിലോ ഭാരമുള്ള കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഇരട്ട ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിൽ എത്തിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ദൗത്യം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള : സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പദ്മകുമാറിന് കുരുക്കായി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്. എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്നാണ് റിമാൻ്റ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ...

ത്യാഗസ്മരണയിൽ വിശ്വാസികൾ : സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

തിരുവനന്തപുരം : ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹ്...
- Advertisment -

Most Popular

- Advertisement -