Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടകർ പ്ലാസ്റ്റിക്...

തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ഒഴിവാക്കണം : ശബരിമല മേൽശാന്തി

ശബരിമല : ശബരിമല ദർശനത്തിന് വരുന്ന തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി അഭ്യർത്ഥിച്ചു. ഭഗവാന്റെ പൂങ്കാവനം പുണ്യമാണ്. പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും മനസുവെക്കണമെന്ന് അദ്ദേഹം പറഞ്ഞു .

സന്നിധാനത്ത് തിരക്ക് കൂടി വരുന്ന പശ്ചാത്തലത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ സൂക്ഷിച്ചുവേണം ഭഗവദ് ദർശനത്തിന് എത്തേണ്ടത്. അയ്യപ്പന് ഏറ്റവും വിശേഷപ്പെട്ട മണ്ഡലപൂജ ഭംഗിയായി നടക്കാൻ എല്ലാവരും പങ്കെടുത്ത് നാമജപത്തോടെ ഏവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും മേൽശാന്തി അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര പ്രോഗ്രസ്സീവ് പൗര സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടധർണ സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര പ്രോഗ്രസ്സീവ് പൗര സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടധർണ സംഘടിപ്പിച്ചു. കാരക്കൽ - കൃഷ്ണപാദം - വെട്ടത്തിൽ പടി പൊതുമരാമത്ത് റോഡ്  3 അടി ഉയർത്തി ടാർ ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി ...

Kerala Lotteries Results : 18-03-2025 Sthree Sakthi SS-459

1st Prize Rs.7,500,000/- (75 Lakhs) SD 237071 (PALAKKAD) Consolation Prize Rs.8,000/- SA 237071 SB 237071 SC 237071 SE 237071 SF 237071 SG 237071 SH 237071 SJ 237071 SK...
- Advertisment -

Most Popular

- Advertisement -