Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവിൽ  സർവ്വെശ്വര്യ...

ചക്കുളത്തുകാവിൽ  സർവ്വെശ്വര്യ സ്വസ്തിയഞ്ജം ആരംഭിച്ചു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ  3 ദിവസം നീണ്ടു നിൽക്കുന്ന സർവ്വൈശ്വര്യ സ്വസ്തിയഞ്ജം ഇന്ന് രാവിലെ 9 മണിയോടു കൂടി ആരംഭിച്ചു.  ഒന്നാം ദിവസമായ ചൊവ്വാഴ്ച  ലോക സമാധാനത്തിന് വിശ്വശാന്തി പൂജയും ക്ഷേത്രത്തിലെ ചക്കരക്കുളത്തിൽ ഗംഗ രാധനയും നടന്നു. അത്യപൂർവ്വം ആയ വേദമന്ത്രങ്ങൾ ഉയർന്ന യജ്ഞവേദിയിൽ പിത്യു മോക്ഷത്തിനും അർപ്പണത്തിനും ഉള്ള പ്രത്യേക ക്രമികരണങ്ങളും ഉണ്ടായിരുന്നു.

യഞ്ജത്തിൻ്റെ രണ്ടാം ദിവസമായ ബുധനാഴ്ച ചണ്ഡിക പൂജയും വൃക്ഷ പൂജയും തുടർന്ന് മൂന്നാം ദിവസമായ വ്യാഴാഴ്ച്ച സ്വസ്തി യഞ്ജവും, ഗോപൂജയും നടക്കും. രമേശ് ഇളമൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാലുവർഷ ബിരുദ കോഴ്സ് വിജ്ഞാനോത്സവത്തോടെ ജൂലൈ ഒന്നിന് തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാനനാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് 'വിജ്ഞാനോത്സവ'ത്തോടെ തുടക്കമാവുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ഉച്ചക്ക് 12 ന്...

ബില്ലടച്ചില്ല : പാലക്കാട് എംവിഡി എൻഫോസ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട് : ബില്ലടയ്ക്കാത്തതിനെ തുടർന്ന് പാലക്കാട് ജില്ലാ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി .കുടിശിക അൻപത്തയ്യായിരം...
- Advertisment -

Most Popular

- Advertisement -