Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പുഷ്പമേള...

തിരുവല്ല പുഷ്പമേള ചിത്രരചനാ മത്സരം നടത്തി

തിരുവല്ല : കുട്ടികളിലെ  സർഗ്ഗവാസനകൾ വളർത്തിയെടുക്കുവാനും അവരുടെ ഉള്ളിലെ കഴിവുകൾ  പ്രതിഫലിപ്പിക്കുവാനും ചിത്രരചന പോലെയുള്ള പരിപാടികൾക്കു കഴിയുമെന്ന് അഡ്വ. മാത്യു റ്റി.തോമസ് എം എൽ എ പ്രസ്താവിച്ചു. തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റപ്പുഴ മാർത്തോമ്മ റസിഡൻഷ്യൽ സ്കൂളിൽ നടത്തിയ ചിത്രരചനാ മത്സരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സര കമ്മറ്റി ചെയർമാൻ ഇ സിമാത്യു അദ്ധ്യക്ഷത വഹിച്ചു.   പ്രസിഡന്റ്  ഇ എ ഏലിയാസ്, ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കെപുരയ്ക്കൽ, ട്രഷറാർ പി എ ബോബൻ , സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിത സുസൻ ജോൺ,പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ, ടി.കെ. സജീവ്, കൺവീനർ റോജി കാട്ടാശ്ശേരി ,പബ്ളിസിറ്റി കൺവീനർ അഡ്വ.ബിനു വി.ഈപ്പൻ , കൺവീനർ മേരി തോമസ്, വൽസമ്മ ജോൺ ,സുജ ചാക്കോ , പ്രഭാ ഐപ്പ്, ഓമന ശാമുവേൽ, റ്റി ജയിംസ്, അജിതമ്പാൻ, കൊച്ചുമോൻ ചെമ്പിൽ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും : എ.കെ.ഷാനിബ്

പാലക്കാട് : പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബ് പ്രഖ്യാപിച്ചു. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്നും...

കൊച്ചിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊലീസുകാര്‍ നേരിട്ടിറങ്ങണം: ഹൈക്കോടതി

കൊച്ചി : കൊച്ചിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി  പൊലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി.  പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍...
- Advertisment -

Most Popular

- Advertisement -