Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമാനന്തവാടി ന​ഗരസഭയിൽ...

മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ

വയനാട് : വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടി ന​ഗരസഭയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് സംസ്കരിക്കും.അടിയന്തര ധന സഹായമായി പ്രഖ്യാപിച്ച 5 ലക്ഷം രൂപ കുടുംബത്തിന് ഇന്നലെ കൈമാറി.

ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായി വനം വകുപ്പ് തിരച്ചിൽ തുടരുകയാണ്. കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ തുടരും. അതേസമയം ഇന്നലെ രാത്രി വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞത് ആശങ്ക വർധിപ്പിച്ചു .വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം സുഗമമാക്കി കെഎസ്ഇബി : 9500 എൽഇഡി വിളക്കുകൾ സ്ഥാപിച്ചു

ശബരിമല: സന്നിധാനം, പമ്പ, കാനന പാതകൾ, നിലയ്ക്കൽ തുടങ്ങിയ ഇടങ്ങളിൽ തടസ്സം ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കി കെഎസ്ഇബി. പമ്പയിലും സന്നിധാനത്തും ആവശ്യമായ വെളിച്ചം ഉറപ്പാക്കാനായി 4500 എൽഇഡി ലൈറ്റുകൾ ആണ് കെഎസ്ഇബി...

പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

അടൂർ : പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ 39കാരനായ ഒരാൾ  പിടിയിൽ. ഏഴാം കുളം തൊടുവക്കാട് പാറച്ചരുവിൽ വീട്ടിൽ നിയാസ് ആണ് പിടിയിലായത്. ഏഴാംകുളം നെടുമൺ കക്കാട് കുളിയിൽ ഷാജഹാൻ്റെ...
- Advertisment -

Most Popular

- Advertisement -